Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോബര്‍ മൂന്നിന് ബാങ്ക് പണിമുടക്ക്

കൊച്ചി: ഒക്ടോബര്‍ മൂന്നിന് സംസ്ഥാന വ്യാപകമായി ബാങ്ക് പണിമുടക്കിന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തു.

ലോര്‍ഡ് കൃഷ്ണ ബാങ്കിനെ സെഞ്ചൂറിയന്‍ ബാങ്ക് ഓഫ് പഞ്ചാബില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ലോര്‍ഡ് കൃഷ്ണ ബാങ്ക് ജീവനക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്ക് നടത്തുന്നത്.

ഈ ലയനനീക്കം കേരളത്തിലെ ബാങ്കിംഗ് താല്പര്യങ്ങളെ ഹനിക്കുന്നതരത്തിലുള്ളതാണെന്ന് ഫോറം സംസ്ഥാന കണ്‍വീനര്‍ വി.ജെ ജോണ്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ ബാങ്കിംഗ് സര്‍വ്വീസുകള്‍ ഇല്ലാതാകുന്നതിലേയ്ക്കും ഇത് നയിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷവും കനത്ത നഷ്ടം വരുത്തിയ സെഞ്ചൂറിയന്‍ ബാങ്കുമായി ലോര്‍ഡ് കൃഷ്ണയെ ലയിപ്പിക്കാനുള്ള നീക്കം ഒട്ടും യുക്തിപരമല്ല. ലയനനീക്കത്തില്‍ ഗൗരവതരമായ എതിര്‍പ്പുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ലയനനീക്കത്തെക്കുറിച്ച് അന്വേഷണം നടത്താനും ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.

സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിപ്പിക്കുന്നതിനുപകരം ലോര്‍ഡ് കൃഷ്ണാ ബാങ്കിനെ ഏതെങ്കിലും പൊതുമേഖലാ ബാങ്കുമായി ലയിപ്പിക്കുകയെന്ന നിര്‍ദ്ദേശവും ഫോറം മുന്നോട്ടുവെച്ചു.

പ്രതിഷേധ സൂചകമായി ബാങ്ക് ജിവനക്കാര്‍ വ്യാഴാഴ്ച കറുത്ത ബാഡ്ജ് ധരിച്ച് റാലികള്‍ നടത്തുകയും സെപ്തംബര്‍ 29, 30 തിയ്യതികളില്‍ പൊതുസമ്മേളനങ്ങള്‍ നടത്തുമെന്നും ജോണ്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+