മകനെ തിരിച്ചെടുത്താല്‍ സത്യഗ്രഹം: മുസ്തഫ
കൊച്ചി: തന്റെ മകന്‍ സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ള അഞ്ച് നേതാക്കളെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്താല്‍ കെപിസിസി ഓഫീസില്‍ മരണം വരെ സത്യഗ്രഹം നടത്തുമെന്ന് മുന്‍ എംഎല്‍എ ടി.എച്ച് മുസ്തഫ.
കെ. കരുണാകരന്‍, കെ.മുരളീധരന്‍, എന്‍. വേണുഗോപാല്‍, കോടോത്ത് ഗോവിന്ദന്‍ നായര്‍ എന്നിവരാണ് മറ്റ് നാല് നേതാക്കള്‍. കരുണാകരനും മുരളിയും കോണ്‍ഗ്രസ്സിലേയ്ക്ക് തിരിച്ചുവരുന്നതിനായി കാലുപിടിക്കാന്‍ വരെ തയ്യാറായേയ്ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.
കോടോത്ത് ഗോവിന്ദന്‍ നായര്‍ കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരസ്യമായി ഹൈക്കമാന്റിനെ വെല്ലുവിളിച്ച വ്യക്തിയാണ്. സക്കീര്‍ ഹുസൈനും വേണുഗോപാലുമാകട്ടെ മാര്‍ക്സിസ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചവരാണെന്നും മുസ്തഫ പറഞ്ഞു.












Click it and Unblock the Notifications