മൂന്നു വയസുകാരന്‍ ഇബേയിലൂടെ കാര്‍ വാങ്ങി
ലണ്ടന്‍: മൂന്ന് വയസേയുള്ളൂവെങ്കിലും ജാക്ക് നീലിന് കാറുകള്‍ പ്രിയപ്പെട്ടതാണ്. അമ്മ കമ്പ്യൂട്ടറിനു മുന്നില്‍ നിന്ന് പിന്‍വാങ്ങിയ സമയത്ത് ജാക്ക് 9,000 പൗണ്ട് വിലയുള്ള കാര്‍ ഇന്റര്‍നെറ്റ് വഴി ലേലം നടത്തുന്ന ഇബേ എന്ന വെബ്സൈറ്റ് വഴി വാങ്ങി!
ഇതിനെ കുറിച്ച് ജാക്കിന്റെ അമ്മ റേച്ചല്‍ പറയുന്നത് ഇങ്ങനെയാണ്- ഇബേ സൈറ്റില്‍ ഞാന്‍ പോയിരുന്നു. പക്ഷേ ആ സൈറ്റ് നോക്കുന്നത് മതിയാക്കി കമ്പ്യൂട്ടര്‍ ലോഗ് ഓഫ് ചെയ്തുവെന്നാണ് ഞാന്‍ കരുതിയിരുന്നത്. ജാക്ക് കസേരയില്‍ ചാടി കയറുകയും കാര്‍ ലേലത്തിന് വച്ചിരിക്കുന്ന പേജ് കണ്ടെത്തി കാര്‍ വാങ്ങുകയും ചെയ്യുകയായിരുന്നു. വായിക്കാന്‍ കഴിയില്ലെങ്കിലും ബൈ ഇറ്റ് നൗ എന്ന് കൊടുത്തിരിക്കുന്നിടത്ത് അവന്‍ ക്ലിക് ചെയ്തിരിക്കണം.
കിഴക്കന്‍ ഇംഗ്ലണ്ടിലെ സീഫോര്‍ഡിലാണ് റേച്ചല്‍ താമസിക്കുന്നത്. ഓട്ടോ ഡീലറായ ഡേവിഡ് ജോണ്‍സിന്റെ ഒരു ഇ-മെയില്‍ കിട്ടിയപ്പോഴാണ് കാര്‍ വാങ്ങിയതിനെ കുറിച്ച് റേച്ചല്‍ അറിയുന്നത്. മൂന്നു വയസുകാരന്റെ വികൃതിയാണ് ഇതെന്നറിഞ്ഞപ്പോള്‍ ഡേവിഡ് കാര്‍ വീണ്ടും ലേലത്തിന് വയ്ക്കുമെന്ന് അറിയിച്ചു.
ഇന്റര്‍നെറ്റിലൂടെ കാര്‍ വാങ്ങിയോയെന്ന് ജാക്കിനോട് ചോദിച്ചാല്‍ തലയനക്കി അവന്‍ പറയും: ഇല്ല....












Click it and Unblock the Notifications