ജയമാല റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടു
ബാംഗ്ലൂര്‍: ശബരിമല വിവാദത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് താന്‍ കേരള പോലീസിന് ഫാക്സ് അയച്ചിട്ടുണ്ടെന്ന് കന്നഡ നടി ജയമാല പറഞ്ഞു.
ഉണ്ണികൃഷ്ണപ്പണിക്കരും താനുമായി മുന്‍പരിചയമുണ്ടെന്ന പൊലീസിന്റെ കണ്ടെത്തലിനോട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കയ്യില്‍ കിട്ടിയശേഷം പ്രതികരിക്കാമെന്നും ജയമാല ബാംഗ്ലൂരില്‍ ബുധനാഴ്ച പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ സ്പര്‍ശിച്ചുവെന്ന ജയമാലയുടെ വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.












Click it and Unblock the Notifications