Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐ അന്വേഷണം പ്രതികളെ രക്ഷിക്കാന്‍: എം.കെ രാഘവന്‍

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.കെ രാഘവന്‍ ആരോപിച്ചു.

43 സിപിഎം പ്രവര്‍ത്തകര്‍ കൂട്ടക്കൊലക്കേസില്‍ പ്രതികളാണ്. കാര്യങ്ങളെ സത്യസന്ധവും വസ്തുതാപരവുമായി സമീപിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതില്‍ കമ്മിഷന്‍ പരാജയപ്പെട്ടിരിയ്ക്കുകയാണ്.

കൂട്ടക്കൊലയ്ക്ക് കാരണമായ സംഭവങ്ങളില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ അതെന്താണെന്ന കാര്യം വ്യക്തമാക്കുന്നില്ല- രാഘവന്‍ ചൂണ്ടിക്കാട്ടി.

മാറാട്ടെ ആദ്യകലാപത്തിലെ പ്രധാന പങ്കാളികള്‍ സിപിഎമ്മുകാരാണ്. രണ്ടാം കലാപത്തിനും വഴിവെച്ചത് സിപിഎം പ്രവര്‍ത്തനങ്ങളാണ്. കൂട്ടക്കൊലയില്‍ പങ്കുള്ളതുകൊണ്ടാണ് ജനങ്ങള്‍ പിണറായി വിജയന്റെ മാറാട് സന്ദര്‍ശനം പോലും തടഞ്ഞത്.

സിബിഐ അന്വേഷണമാകാം എന്നനിലപാട് എ.കെ ആന്റണി സ്വീകരിച്ചപ്പോള്‍ അച്യുതാനന്ദനും പിണറായി വിജയനും അതിന്റെ രൂക്ഷമായി എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്വേഷണം സിബിഐയ്ക്കുവിടാം എന്ന തീരുമാനമെടുക്കാന്‍ കാരണമെന്താണെന്ന് സിപിഎം വ്യക്തമാക്കണം.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരും അന്വേഷണം തൃപ്തികരമാണെന്ന് ബോധ്യം വന്നതിനെത്തുടര്‍ന്ന് ഹര്‍ജികള്‍ പിന്‍വലിക്കുകയായിരുന്നു.

ഏറ്റവും മാതൃകാപരമായ രീതിയിലായിരുന്നു ആന്‍ണി സര്‍ക്കാര്‍ ഈ കേസ് കൈകാര്യം ചെയ്തതെന്നും ഇതിന്മേലുള്ള ഏതന്വേഷണത്തെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുമെന്നും രാഘവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+