Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിക്കന്‍ഗുനിയ: തെറ്റിദ്ധരിപ്പിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പനി മരണങ്ങളുടെ പ്രധാനകാരണം ചിക്കന്‍ഗുനിയ തന്നെയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.

ചിക്കന്‍ഗുനിയ മൂലം സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തെറ്റായ വിവരം നല്‍കിയതു കൊണ്ടാണ് ആരോഗ്യമന്ത്രി അത്തരത്തിലുള്ള പ്രസ്താവന നിയമസഭയില്‍ നടത്തിയത്. എന്‍ഡോസള്‍ഫാന്‍ മൂലം സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന് വിവരം നല്‍കിയ അതേ ഉദ്യോഗസ്ഥ സംവിധാനമാണ് ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചിക്കന്‍ഗുനിയ മരണങ്ങളെ കുറിച്ച് ആരോഗ്യമന്ത്രി നടത്തിയ വിരുദ്ധ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോഴാണ് കഴിഞ്ഞ ദിവസം നടത്തിയ ആലപ്പുഴ സന്ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രി ചിക്കന്‍ഗുനിയയെക്കുറിച്ച് പ്രസ്താവന നടത്തിയത്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ പകര്‍ച്ചവ്യാധി മൂലമുണ്ടായ മരണങ്ങളുടെ ഒരു കാരണം ചിക്കുന്‍ഗുനിയയാണെന്നാണ് തന്റെ നിഗമനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പലതരത്തിലുള്ള പകര്‍ച്ച പനികള്‍ സംസ്ഥാനത്ത് കാണപ്പെടുന്നുണ്ട്. ഇതിനെതിരെ ഊര്‍ജ്ജിതമായ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+