Get Updates
Get notified of breaking news, exclusive insights, and must-see stories!

കയര്‍തൊഴിലാളി ക്ഷേമനിധി നിയമം ഭേദഗതി ചെയ്യും: മന്ത്രി

തിരുവനന്തപുരം: കയര്‍ തൊഴിലാളി ക്ഷേമനിധി നിയമം ഭേദഗതി ചെയ്യുമെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍. മലബാര്‍ മേഖലയിലെ കയര്‍ വികസനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കയര്‍ കയറ്റുമതിക്കാരില്‍ നിന്നും തൊഴിലാളികള്‍ക്ക് കിട്ടേണ്ട സെസ്സും ആനുകൂല്യങ്ങളും പിരിച്ചെടുക്കുന്നതിന് വ്യവസ്ഥകള്‍ കര്‍ശനമാക്കിക്കൊണ്ടായിരിക്കും കയര്‍ തൊഴിലാളി ക്ഷേമനിധി നിയമം ഭേദഗതി ചെയ്യുക.

കയറ്റുമതിക്കാരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് തൊഴിലാളികള്‍ക്ക് അര്‍ഹമായ വിഹിതം ലഭിക്കുന്നില്ല. അതിനാല്‍ അംശാദായം പിരിച്ചെടുക്കാന്‍ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കയര്‍തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു- മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ക്കുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഒരു നിയമഭേദഗതിയുടെയും ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.

തൊഴിലാളി വര്‍ഗം നടത്തിയ സമരങ്ങളുടെ ഭാഗമായാണ് ഇന്നുള്ള എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് കിട്ടിയത്. ഈ രംഗത്ത് എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് തൊഴിലാളി സമരം മൂലമാണ്.

ഇപ്പോഴുള്ള നേട്ടങ്ങളും സമരത്തിന്റെ ഫലമായാണ്. സര്‍ക്കാരും മുതലാളിമാരും തൊഴിലാളികളും തമ്മിലുണ്ടാക്കിയിട്ടുള്ള പല കരാറുകളും നിരന്തരമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഒരു വിഭാഗം മുതലാളിമാരുടെ പ്രവര്‍ത്തനമാണ് ഇതിന് കാരണം. അവരുമായി കാര്യങ്ങള്‍ വേണ്ട വിധം ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. അവരതിന് തയാറായില്ലെങ്കില്‍ നിയമത്തിന്റെ വഴി തേടുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+