മൊഹ്സിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
തിരുവന്തപുരം: തലസ്ഥാനത്തുണ്ടായ തപാല്‍ ബോംബു സ്ഫോടനവുമായി ബന്ധപ്പെട്ട് റിമാന്റ് ചെയ്യപ്പെട്ട ഫയര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മൊഹ്സിന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
മൊഹ്സിന്റെ സുഹൃത്തുക്കളായ അവിനാശ്, അജിത്ത് എന്നിവരെ ബുധനാഴ്ച രാത്രി വൈകുവോളം പൊലീസ് ചോദ്യംചെയ്തു.
ഇവരിലൊരാളുടെ അറസ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. മൊഹ്സിന്റെ കഴക്കൂട്ടത്തെ ബന്ധുവീട്ടില്‍ നിന്നും കണ്ടെടുത്ത കംപ്യൂട്ടറില്‍ ബിന്‍ ലാദന്റെ പടം സ്ക്രീന്‍ സെവറായി ഉപയോഗിച്ചിരിക്കുന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കിയിരിക്കുകയാണ്.
തപാല്‍ ബോംബ് നിര്‍മ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും കഴക്കൂട്ടത്തിന് സമീപം കാര്യവട്ടത്തുവെച്ചാണ് നടന്നതെന്ന് പൊലീസ് നേരത്തേതന്നെ കണ്ടെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ കിട്ടിയ പുതിയതെളിവുകള്‍ കേസിന് പുതിയ വഴിത്തിരിവ് നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications