Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യഷാപ്പുകള്‍ തുടങ്ങാതിരിക്കാനാവില്ല: മന്ത്രി

തിരുവനന്തപുരം: പുതിയ മദ്യഷാപ്പുകള്‍ തുടങ്ങാതിരിക്കാന്‍ നിയമപരമായി സര്‍ക്കാറിന് കഴിയില്ലെന്ന് എക്സൈസ് മന്ത്രി പി.കെ. ഗുരുദാസന്‍ നിയമസഭയില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് മദ്യത്തിനെതിരായ ബോധവത്ക്കരണം ഊര്‍ജിതമാക്കുക മാത്രമാണ് വ്യാജമദ്യം തടയാനുള്ള മാര്‍ഗമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കൂടുതല്‍ മദ്യഷാപ്പുകള്‍ അനുവദിക്കാതിരിക്കുക എന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമോയെന്ന ടി.എന്‍. പ്രതാപന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരന്നു ഗുരുദാസന്‍.

ഘട്ടംഘട്ടമായുള്ള മദ്യ നിരോധനം പ്രായോഗികമല്ല. മുന്‍ കാലങ്ങളില്‍ ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുള്ളതാണ്. അത് ഫലവത്തായില്ല. വ്യാജമദ്യം തടയാനുള്ള നടപടികളും ബോധവത്ക്കരണവുമാണ് ഇതിന് പരിഹാരം-മന്ത്രി പറഞ്ഞു.

കളളുഷാപ്പുകളില്‍ ചാരായ വില്പന നടക്കുന്നുണ്ടെന്ന് ടി.എന്‍. പ്രതാപന്‍ ആക്ഷേപം ഉന്നയിച്ചു. എന്നാലിത് ശരിയല്ലെന്നും കള്ളു ഷാപ്പുകളില്‍ ചാരായ വില്പനയില്ല മറിച്ച് വ്യാജ കള്ള് വില്പന നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഗുരുദാസന്‍ പറഞ്ഞു.

എക്സൈസ്, വനം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ സംയുക്തമായ നടപടികളിലൂടെ സംസ്ഥാനത്ത് വ്യാജമദ്യം തടയാന്‍ നടപടികളെടുക്കും. സംസ്ഥാനത്ത് വ്യാജ മദ്യവും സ്പിരിറ്റ് കടത്തും വ്യാപകമാകുന്നുണ്ടെന്ന് എക്സൈസ് മന്ത്രി നിയമസഭയില്‍ സമ്മതിച്ചു.

കടല്‍മാര്‍ഗ്ഗമുള്ള സ്പിരിറ്റ് കടത്തും സംസ്ഥാനത്ത് ശക്തമായിട്ടുണ്ടെന്നും അതിനെതിരെ ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി നിമയസഭയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+