ചെറുകിട ജലവൈദ്യുത നയം രൂപീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ ചെറുകിട ജലവൈദ്യുത നയം രൂപീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു.
സിപിഎമ്മിലെ ബാബു പാലിശ്ശേരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നയരൂപീകരണത്തിനായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. 2006നും 2011നുമിടയില്‍ വൈദ്യുതി ഉല്പാദനത്തില്‍ 1,000മെഗാ വാട്ടിന്റെ വര്‍ദ്ധനയുണ്ടാക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി നടത്തിയ ഒരു സര്‍വെ പ്രകാരം സംസ്ഥാനത്ത് 130ചെറുകിട വൈദ്യുത പദ്ധതികള്‍ ആരംഭിക്കാനാവും. ഇതില്‍ 12എണ്ണം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.
പുതിയ പദ്ധതികള്‍ക്കായി മൊത്തം 1,446.74കോടി രൂപവേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതിയുടെ പുരോഗതിയ്ക്കനുസരിച്ച് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ഇതിനായുള്ള മൂലധനം കണ്ടെത്തും-മന്ത്രി വ്യക്തമാക്കി.
ഇതിനകം തുടങ്ങിയ പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പുതിയവ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കുകയും ചെയ്യും.
വൈദ്യുതിയുടെ പ്രസരണ വിതരണ മേഖലയിലെ സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ബാലന്‍ നിയമസഭയെ അറിയിച്ചു. ഇത്തരമൊരു നിര്‍ദ്ദേശം വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയുടെ പക്കല്‍ നിന്നും ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങല്‍ ഒരു തരത്തിലും മുടക്കിയിട്ടില്ലെന്നും പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ബാലന്‍ അറിയിച്ചു. വിദ്യാഭ്യാസ വായ്പനല്‍കുന്നത്ി കര്‍ശനമായ നിര്‍ദ്ദേശം സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
ചില പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവായ്പകള്‍ അനുവദിച്ചിരുന്നില്ല. ഈ പ്രവണത തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്-മന്ത്രി അറിയിച്ചു.












Click it and Unblock the Notifications