തന്ത്രി കേസില്‍ പണിക്കരെ ചോദ്യം ചെയ്തു
കൊച്ചി: ശബരിമല തന്ത്രി കണ്ഠര് മോഹനരെ മര്‍ദിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ജ്യോതിഷ വിദഗ്ധന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച കൊച്ചിയില്‍ വിളിച്ചു വരുത്തിയാണ് അന്വേഷണ സംഘം ഉണ്ണികൃഷ്ണപണിക്കരെ ചോദ്യം ചെയ്തത്. തന്ത്രിയെ മര്‍ദ്ദിച്ച ഗുണ്ടാസംഘങ്ങള്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കര്‍ക്കെതിരെ പ്രവര്‍ത്തിക്കുമോടാ എന്ന് ചോദിച്ചതായി തന്ത്രി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണപണിക്കരെ ചോദ്യം ചെയ്തതെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കി.
ഇദ്ദേഹത്തില്‍ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ജയമാല വിവാദത്തില്‍ ജയമാലയും പണിക്കരും ഗൂഢാലോചന നടന്നതായുള്ള ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പാണ് തന്ത്രിക്കേസില്‍ പണിക്കരെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.












Click it and Unblock the Notifications