തന്ത്രി കേസ്: ഫോട്ടോഗ്രാഫറെ ചോദ്യംചെയ്തു
കാഞ്ഞങ്ങാട്: ശബരിമല തന്ത്രിയെ ഭീഷണിപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ അബ്ദുള്‍ സത്താറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
സിഐ ജി വേണുഗോപാലിന്റെനേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തി സത്താറിനെ ചോദ്യംചെയ്തത്.
ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണെന്ന് അവകാശപ്പെടുന്ന സത്താറിന് ജൂലൈ 23ലെ സംഭവവുമായി ബന്ധമുണ്ടെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞുവെന്ന് ഹോസ്ദുര്‍ഗ് ഡിവൈഎസ്പി അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിക്കഴിഞ്ഞ് മാത്രമേ സത്താറിന്റെ അറസ്റ് നടക്കുകയുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഭവത്തിന് ശേഷം സത്താര്‍ മുംബൈയിലേയ്ക്കും തുടര്‍ന്ന് ബാംഗ്ലൂരിലേയ്ക്കും പോവുകയായിരുന്നു. പിന്നീട് ചെറുവത്തൂരിലുള്ള ഭാര്യ വീട്ടിലെത്തിയ സത്താറിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.
സത്താര്‍ ആശുപത്രിയില്‍ കഴിയുന്നതായി അറിഞ്ഞ കാസര്‍കോഡ് പോലീസ് വിവരം എറണാകുളം പൊലീസില്‍ അറിയിക്കുകയും പ്രതിയെ നിരീക്ഷണം നടത്തി വരുകയുമായിരുന്നു.
കാസര്‍കോട് സ്വദേശിയായ മജീദിന്റെ നിര്‍ദ്ദേശപ്രകാരം താന്‍ തന്ത്രിയുടെ ഫോട്ടോ എടുത്തതായി ഇതിനകം തന്നെ സത്താര്‍ സമ്മതിച്ചിട്ടുണ്ട്. മുംബൈയില്‍ ജോലിചെയ്യുന്നതിനിടയിലാണ് സത്താര്‍ മജീദുമായി പരിചയപ്പെട്ടത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications