ജലവൈദ്യുത പദ്ധതിക്ക് സ്വകാര്യ നിക്ഷേപം
തിരുവനന്തപുരം: സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ സ്വകാര്യ നിക്ഷേപകരെ അനുവദിക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ അറിയിച്ചു.
കെ.വി.തോമസി(കോണ്‍ഗ്രസ്)ന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ സ്വകാര്യ നിക്ഷേപകരെ അനുവദിക്കുന്നതിന് വൈദ്യുതി ബോര്‍ഡിന് അനുമതി നല്‍കുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പരിഷ്കരിച്ച 2003ലെ വൈദ്യുതി നിയമം അനുസരിച്ച് ഏത് മേഖലയിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ റെഗുലേറ്ററി കമ്മിറ്റിക്ക് അധികാരമുണ്ട്. അതേ സമയം വിതരണ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications