പുലയുള്ളയാള്‍ സന്നിധാനത്ത് കടന്നു: മന്ത്രി
തിരുവനന്തപുരം: ശബരിമല ക്ഷേത്ര സന്നിധിയില്‍ പുലയുള്ള ആള്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ദേവസ്വംമന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു.
ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ശബരിമലയില്‍ ഏറ്റവും അവസാനം ദേവപ്രശ്നം നടന്നപ്പോഴാണ് പുലയുള്ള ഒരു വ്യക്തി സന്നിധാനത്തില്‍ എത്തിയത്.
പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരാണ് ദേവപ്രശ്നം നടത്തിയത്. അദ്ദേഹത്തോടൊപ്പം ചടങ്ങിനെത്തിയ എത്തിയ മധു എന്ന ആള്‍ക്കാണ് പുലയുണ്ടായിരുന്നതെന്ന് മന്ത്രി രേഖാമൂലം അറിയിച്ചു.
സാധാരണ പുലയുള്ളപ്പോള്‍ ആരെയും സന്നിധാനത്ത് പ്രവേശിപ്പിക്കാറില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications