ശബരിമലയില്‍ മൊബൈല്‍, ക്യാമറ നിരോധിച്ചു
തിരുവനന്തപുരം: മണ്ഡലം, മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമല ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരങ്ങള്‍ ശക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത വിവിധ വകുപ്പധ്യാക്ഷന്‍മാരുടെ യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവയുടെ ഉപയോഗം നിരോധിച്ചു. പതിനെട്ടാം പടിയ്ക്കുമുകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് വകുപ്പ് സ്കാനര്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി എന്നിവ സ്ഥാപിക്കും. പ്രത്യേക ഡ്യൂട്ടിയ്ക്കായി ശബരിമലയില്‍ എത്തുന്ന എല്ലാ വകുപ്പിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
ഭക്തരുടെ തിരക്കൊഴിവാക്കാനയി അപ്പം, അരവണ എന്നിവയ്ക്കായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ബോര്‍ഡ് അംഗങ്ങളായ പുനലൂര്‍ മധു, എം.ബി ശ്രീകുമാര്‍, അഡീഷണല്‍ ഡിജിപി പുലികേശി, ഐജി അരുണ്‍കുമാര്‍ സിന്‍ഹ, എസ്. പി ജയപ്രകാശ്, ദേവസ്വം കമ്മിഷണര്‍ സി.ജി സച്ചദാനന്ദന്‍, വിവിധ വകുപ്പ് തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications