പാഠ്യപദ്ധതി പരിഷ്കരിക്കും: എം.എ ബേബി
തിരുവനന്തപുരം: ദേശീയ സ്കൂള്‍ പാഠ്യപദ്ധതിയനുസരിച്ച് സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി നിയമസഭയില്‍ പറഞ്ഞു.
പുതിയ സ്വാശ്രയ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പില്‍ സെക്രട്ടറി അദ്ധ്യക്ഷനായി ഒരു വിദഗ്ധസമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ കോളജുകള്‍ക്കൊന്നും സ്വയം ഭരണാവകാശം നല്‍കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications