ലാദന്‍ അഫ്ഗാനിസ്ഥാനില്‍ ജീവിച്ചിരിപ്പുണ്ട്: മുഷറഫ്
ലണ്ടന്‍: അല്‍ കെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലെവിടേയോ സുരക്ഷിതനായി കഴിയുന്നുണ്ടെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.
ദി ടൈംസ് പത്രത്തിനുനല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം സൂചിപ്പിച്ചത്.ലാദന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മരിച്ചുവെന്ന് പാക് ഇന്റലിജന്‍സ് ഏജന്‍സിയ്ക്ക് വിവരം ലഭിച്ചിട്ടില്ലെന്നും പാക് പ്രസിഡന്റ് പറയുന്നു.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കുനാര്‍ മേഖലയിലെവിടേയോ ആണ് ലാദന്‍ ഒളിവില്‍ കഴിയുന്നതെന്നും മുഷറഫ് ഉറപ്പിച്ചു പറയുന്നു. കുനാര്‍ അതിര്‍ത്തിയില്‍ അല്‍ കെയ്ദയ്ക്ക് വന്‍ ശക്തികേന്ദ്രങ്ങളുണ്ടെന്ന് പാക് ഇന്റലിജന്‍സിന് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.
ടൈഫോയ്ഡ് ബാധയെത്തുടര്‍ന്ന് ലാദന്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ മുഷറഫ് നിരാകരിച്ചു. മുന്‍ അഫ്ഗാന്‍ പ്രധാനമന്ത്രി ഗുല്‍ബുദ്ദിന്‍ ഹെക്മത്യാറിന് ലാദനുമായി ബന്ധമുണ്ടായിരുന്നുവെന്നും മുഷറഫ് വ്യക്തമാക്കി.












Click it and Unblock the Notifications