മോണിക്ക ബേദിക്ക് 5 വര്‍ഷം ജയില്‍ ശിക്ഷ
ഹൈദരാബാദ്: വ്യാജ പാസ്പോര്‍ട്ട് കേസില്‍ അധോലോക നായകന്‍ അബു സലേമിന്റെ കാമുകിയും മുന്‍ ബോളിവുഡ് നടിയുമായ മോണിക്ക ബേദിക്ക് സിബിഐ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു.
സര്‍വീസില്‍ നിന്നും വിരമിച്ച അസിസ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഒഫ് പൊലീസ അബ്ദുള്‍ സത്താര്‍, പോസ്റ്മാന്‍ ഗോകരി സാഹിബ് എന്നിവര്‍ക്കും അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ മുഹമ്മദ് യൂനിസിന് മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. രണ്ടു പേരെ കോടതി വെറുതെ വിട്ടു.
2005 നവംബര്‍ 11നാണ് മോണിക്ക ബേദിയെ പോര്‍ച്ചുഗലില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡയിലെ സ്ത്രീകള്‍ക്കായുള്ള ജയിലില്‍ കഴിയുകയാണ് മോണിക്ക. വഞ്ചന, കുറ്റകരമായ ഗൂഢാലോചന, വ്യാജപേരിലും വിലാസത്തിലും പാസ്പോര്‍ട്ട് നേടിയെടുക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് സിബിഐ മോണിക്കയ്ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തിരുന്നത്. 2001ല്‍ ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ നിന്നാണ് വ്യാജപാസ്പോര്‍ട്ട് നേടിയെടുത്തത്.












Click it and Unblock the Notifications