Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ വിവാഹമോചനം

ദില്ലി: വിവാഹദിവസം ഇരുപത്തിമൂന്നുകാരിയായ രേശ്മ ഹഖ് ഒരിക്കലും കരുതിയിരുന്നില്ല, ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ വിവാഹ മോചിതയായി വീണ്ടും തിരിച്ചുവരേണ്ടിവരുമെന്ന്.

സപ്തംബര്‍23നായിരുന്ന രേശ്മയുടെ കല്ല്യാണം. ദില്ലിയിലെ വാലെഡ് നഗരത്തിലെ ശക്തി മന്ദിര്‍ പരിസരത്തുള്ള വഖര്‍ അഹമ്മദാണ് രേശ്മയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകംതന്നെ രേശ്മയും ഭര്‍ത്താവും ഭര്‍തൃഗൃഹത്തിലെത്തി.

വീട്ടില്‍ കയറിക്കഴിഞ്ഞ ഉടന്‍തന്നെ ഭര്‍തൃമാതാവും സഹോദരിയും രേശ്മയോടാവശ്യപ്പെട്ടത് സ്ത്രീധനത്തുകയാണത്രേ. അത് താമസിയാതെ തന്റെ വീട്ടുകാര്‍ കൊണ്ടുവന്ന് നല്‍കുമെന്ന് രേശ്മ അവരെ ബോധിപ്പിച്ചു.

അപ്പോഴാണ് ഭര്‍ത്താവ് തന്റെ അടുത്ത ആവശ്യം ഉന്നയിച്ചത്. രണ്ട് ലക്ഷം രൂപയും ഒരു പള്‍സര്‍ ബൈക്കുമായിരുന്നു അയാളുടെ ആവശ്യം. അതിനുശേഷം രാത്രി പ്രകൃതിവിരുദ്ധവും ഇസ്ലാം വിരുദ്ധവുമായ ലൈംഗിക വേഴ്ചകള്‍ക്കായി ഭര്‍ത്താവ് രേശ്മയെ നിര്‍ബന്ധിച്ചു.

അടുത്തദിവസം പുലര്‍ന്നപ്പോള്‍ വീണ്ടും വീട്ടുകാര്‍ പീഡനം തുടര്‍ന്നു. രേശ്മയ്ക്ക് കഴിക്കാന്‍ ഭക്ഷണം കൊടുക്കാതെയായിരുന്നു അവരുടെ പ്രതിഷേധം. സ്വന്തം വീട്ടുകാരോട് ഭക്ഷണം കൊണ്ടുവന്നുതാരന്‍ പറയാന്‍ അവര്‍ രേശ്മയോടാവശ്യപ്പെട്ടു.

ആചാരപ്രകാരം ഉച്ചയോടെ ഭര്‍ത്താവുമൊത്ത് രേശ്മ സ്വന്തം വീട്ടിലേയ്ക്കുപോയി. അവിടെയെത്തി പിതാവിനോട് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ട സ്ത്രീധനത്തുകയെപ്പറ്റിപ്പറഞ്ഞു. അത്രയും തുക നല്‍കാനാവില്ലെന്നും തുകയില്‍ മാറ്റം വരുത്തണമെന്നും രേശ്മയുടെവീട്ടുകാര്‍ വഖറിനെ അറിയിച്ചു.

ഉടന്‍തന്നെ വഖര്‍ മൂന്ന് തവണ തലാഖ് ചൊല്ലുകയും ഇനി ആ വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് പറയുകയും ചെയ്തു. നവവധുവിന്റെ കുഴപ്പം കൊണ്ടാണ് മണവാളന്‍ വിവാഹ പിറ്റേന്നു തന്നെ അവളെ ഉപേക്ഷിച്ചതെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ ന്യായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+