കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരജിനെതിരായ കേസ് ഒക്ടോ.11ലേക്ക് മാറ്റി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് കേസില്‍ കോഴിക്കോട് മുന്‍ കളക്ടര്‍ ടി.ഒ.സൂരജിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറാട് പ്രത്യേക കോടതി ഒക്ടോബര്‍ 11ലേക്ക് മാറ്റി.

മാറാട് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സൂരജിനെതിരെ പരാമര്‍ശമുണ്ടെന്നും ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ കാണിച്ച അനാസ്ഥ കുറ്റകരാമാണെന്നും കാണിച്ച് മലപ്പുറം ജില്ലയിലെ കെ. മുരളീധരന്‍ എന്നയാളാണ് കഴിഞ്ഞയാഴ്ച മാറാട് പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വെള്ളിയാഴ്ച കേസ് വാദം കേള്‍ക്കാനായി എടുത്തപ്പോള്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ.ഹരിദാസ് ഈ കേസ് വാദിക്കാന്‍ തനിക്ക് കൂടുതല്‍ സമയം വേണമെന്നും കേസ് സംബന്ധിച്ച് കൂടുതല്‍ വിശകലനം നടത്തേണ്ടതുണ്ടെന്നും കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തനിക്ക് ഇതു സംബന്ധിച്ച് നോട്ടീസ് കിട്ടിയിരുന്നില്ലെന്ന് കോടതിയെ അറിയിച്ചു.

രണ്ട് അഭിഭാഷകരും ഒരു പോലെ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി കേസ് ഒക്ടോബര്‍ 11ലേക്ക് മാറ്റുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X