കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിക്കന്‍ഗുനിയ: രണ്ടു പേര്‍കൂടി മരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ചിക്കന്‍ഗുനിയ ബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടുപേര്‍കൂടി മരിച്ചു. പനിബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പട്ടണക്കാട് വാര്യത്ത് ലക്ഷംവീട്ടില്‍ കരുണാകരന്‍(68), ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി മേരി ലയ(8) എന്നിവരാണ് മരിച്ചത്.

ഇതോടെ ചിക്കന്‍ഗുനിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി. അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്യന്‍സ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മേരി കഴിഞ്ഞ രണ്ടാഴ്ചയായി വണ്ടാനത്തെ മെഡിക്കന്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ചേര്‍ത്തല താലൂക്കില്‍ പനിബാധിച്ച് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടി വരുകയാണ്. അഞ്ഞൂറോളം പേരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

ജില്ലയില്‍ ചിക്കുന്‍ഗുനിയ പടര്‍ന്ന് പിടിക്കുന്നതില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് പരക്കെ ആക്ഷേപം ഉണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X