Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിക്കന്‍ഗുനിയ: വിവാദത്തിനില്ലെന്ന് മന്ത്രി

തിരുവന്തപുരം: ഉദ്യോഗസ്ഥര്‍ തെറ്റായ വിവരം നല്‍കിയാല്‍ തെറ്റിദ്ധരിക്കുന്ന ആളല്ല താനെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി.

ചിക്കന്‍ഗുനിയയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ ഒരു തര്‍ക്കത്തിനും വിവാദത്തിനും താനില്ലെന്നും അവര്‍ വ്യക്തമാക്കി. മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിപറഞ്ഞതിനെ അംഗീകരിക്കാന്‍ ബാധ്യസ്ഥയാണ്. മുഖ്യമന്ത്രിയുടെ നിലപാടിനോട് താന്‍ യോജിക്കുന്നു.

ചിക്കന്‍ഗുനിയ കാരണമാണ് ആളുകള്‍ മരിച്ചതെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായി ശേഖരിച്ചു നല്‍കിയ കണക്കുകളാണ് താന്‍ സഭയില്‍ അവതരിപ്പിച്ചത്.

എന്നാല്‍ പനിബാധയെ തുടര്‍ന്നാണ് ആളുകള്‍ മരിച്ചതെന്ന് വാര്‍ത്താസമ്മേളനത്തിലും മറ്റും അഭിപ്രായപ്പെട്ടിരുന്നു. മരണകാരണം ചിക്കന്‍ഗുനിയ അല്ലെന്ന് താന്‍ എവിടെയും പറഞ്ഞിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് ആവശ്യം വരുമ്പോള്‍ തീരുമാനമെടുക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+