കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: ഹിലാല്‍ മുഹമ്മദ് ഹര്‍ജി നല്‍കി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ എഫ്എം എന്ന് പരാമര്‍ശിക്കപ്പെടുന്നയാള്‍ താനാണെന്ന് പ്രചാരമുയര്‍ന്ന സാഹചര്യത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പിലാവ് സ്വദേശി ഹിലാല്‍ മുഹമ്മദ് മാറാട് പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി.

മാറാട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കൂട്ടക്കൊലക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു പണമെത്തിച്ച എഫ്എം താനാണെന്ന പ്രചാരണത്തെ തുടര്‍ന്ന് ഈ വിഷയത്തില്‍ തനിക്കും തന്റെ കുടുംബത്തിനും മാനഹാനിയുണ്ടായിട്ടുണ്ടെന്നും തന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മാറാട് കേസ് പരിഗണിക്കുന്ന കോടതി ഇക്കാര്യം അന്വേഷിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് ഈ കേസ് ഇവിടെ പരിഗണിക്കേണ്ടതുണ്ടോയെന്ന സംശയം കോടതി പ്രകടിപ്പിച്ചു. മറ്റ് കോടതികളില്‍ ഹര്‍ജി സമര്‍പ്പിക്കാവുന്നതല്ലേയെന്ന് കോടതി ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ആരാഞ്ഞു.

എന്നാല്‍ ചില ഹൈക്കോടതി, സുപ്രീം കോടതി വിധികള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഈ കോടതി തന്നെയാണ് കേസ് പരിഗണിക്കേണ്ടതെന്ന് ഹിലാല്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. കേസ് അടുത്തമാസം 16-ാം തീയതി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X