മുരളി രാഷ്ട്രീയം വിടണം: ജോണി നെല്ലൂര്‍
കണ്ണൂര്‍: മാറാട് കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാഷ്ട്രീയം ഉപേക്ഷിക്കാന്‍ കെ.മുരളീധരന്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നല്ലൂര്‍ആവശ്യപ്പെട്ടു.
മാറാട് കലാപസമയത്ത് മുരളീധരന്‍ കെപിസിസി പ്രസിഡന്റായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ എ.കെ ആന്റണിയും കുഞ്ഞാലിക്കുട്ടിയും മാപ്പ് പറയണമെന്ന മുരളീധരന്റെ ആവശ്യം അസ്ഥാനത്താണ്.
കലാപമുണ്ടായപ്പോള്‍ യുഡിഎഫ് സര്‍ക്കാറെടുത്ത തീരുമാനങ്ങളെ പിന്താങ്ങുകയും പാര്‍ട്ടിതലത്തില്‍ സര്‍ക്കാറിന് നിര്‍ദ്ദേശങ്ങല്‍ നല്‍കുകയും ചെയ്തതവ്യക്തിയാണ് മുരളീധരന്‍. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് മാറാട് - ജോണി ചൂണ്ടിക്കാട്ടി.
കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയാകണമെന്നില്ല. കലാപത്തിനുശേഷം മറ്റ് അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ ആന്റണി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തത് ഖേദകരമാണ്.
ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കുന്നു- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications