Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂരജിനെ നിയമിച്ചത് സമ്മര്‍ദ്ദം മൂലം: മുരളി

കോട്ടയം: ടി. ഒ.സൂരജിനെ കോഴിക്കോട് കളക്ടറായി നിയമിക്കാന്‍ ആന്റണി സര്‍ക്കാര്‍ തയ്യാറായത് ഒരു ഘടകകക്ഷിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍.

സൂരജിനെ കോഴിക്കോട്ടു നിയമിക്കാന്‍ നീക്കമുണ്ടെന്നറിഞ്ഞപ്പോള്‍ ആ തീരുമാനത്തില്‍ അതൃപ്തിയുണ്ടെന്ന് കോഴിക്കോട് എംപിയായിരുന്ന താന്‍ ആന്റണിയെ അറിയിച്ചിരുന്നുവെന്നും മുരളി പറഞ്ഞു.

തൃശ്ശൂര്‍ കളക്ടറായിരുന്നപ്പോള്‍ത്തന്നെ വിവാദങ്ങളില്‍പ്പെട്ട സൂരജിനെ കോഴിക്കോട്ട് നിയമിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയ്ക്കുമേല്‍ ഘടകകക്ഷിയുടെ സമ്മര്‍ദ്ദമുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് പിന്നീട് നിര്‍ബ്ബന്ധിക്കാതിരിക്കുകയായിരുന്നു.

ഇപ്പോള്‍ വിമര്‍ശനവിധേയനായിരിക്കുന്ന സൂരജിനെ അന്ന് നിയമിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്നതും സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം- - മുരളി ആവശ്യപ്പെട്ടു.

ഘടകകക്ഷി ഏതാണെന്ന് ചോദിച്ചപ്പോള്‍ അത് വ്യക്തമാക്കാതെ അതേത് കക്ഷിയാണെന്നെല്ലാവര്‍ക്കുമറിയാം എന്നായുരുന്നു മുരളിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+