ലങ്കന്‍ എയര്‍ലൈന്‍സുമായി ധാരണാപത്രം
കൊച്ചി: ശ്രീലങ്കന്‍ എന്‍ലൈന്‍സുമായി ധാരണാപത്രിത്തില്‍ ഒപ്പുവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് വെള്ളിയാഴ്ച കേരള ടൂറിസം ഡയറക്ടര്‍ ബി.സുമന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ തലവന്‍ മനോജ് ഗുണവര്‍ധനെ എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പുവെയ്ക്കും.
ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്ഘാടനവേളയില്‍ വ്യാഴാഴ്ചയാണ് സുമന്‍ ഇക്കാര്യം അറിയിച്ചത്. ഈ ധാരണ പ്രകാരം ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കേരളത്തിലെത്തുന്ന ഏതൊരു സഞ്ചാരിയ്ക്കും ഷോപ്പിംഗിന് ആകര്‍ഷകമായ ഇളവുകള്‍ നല്‍കും.
കരകൗശലവസ്തുക്കള്‍, പരമ്പരാഗത ഉപകരണങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് ഇളവു ലഭിക്കുക. ഇളവു ലഭിക്കുന്ന വസ്തുക്കളുടെ പേരുള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ശ്രീലങ്കയിലെ ആഭ്യന്തരാന്തരീക്ഷം സുരക്ഷിതമല്ലാത്തതുകൊണ്ടുതന്നെ ഈ ധാരണാപത്രം കേരളത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുമെന്ന് ട്രാവല്‍ മാര്‍ട് സംഘാടകസമിതി പ്രസിഡന്റ് ജോസ് ഡൊമിനിക് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications