Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോട്ടോയെടുത്തത് സത്താറല്ലെന്ന് തന്ത്രി

കാസര്‍കോട്: കൊച്ചിയിലെ ഫ്ലാറ്റില്‍വെച്ച് തന്നെ ഭീഷണിപ്പെടുത്തി സ്ത്രീകളോടൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ആളല്ല കാസര്‍കോട് പൊലീസിന്റെ പിടിയിലായതെന്ന് തന്ത്രി കണ്ഠരര് മോഹനര്.

ജയമാലവിവാദം സംബന്ധിച്ച ഗൂഡാലോചനയുടെ ഇരയാണ് താനെന്നും തന്ത്രി പറഞ്ഞു. ഫ്ലാറ്റില്‍വെച്ച് തന്ത്രിയുടെ ഫോട്ടോയെടുത്ത ആളാണ് ചെറുവത്തൂര്‍ സ്വദേശിയായ ടി.പി അബ്ദുള്‍ സത്താര്‍ എന്നാണ് പൊലീസ് പറഞ്ഞത്. ഇക്കാര്യം ഇയാള്‍ ചോദ്യം ചെയ്യലിനിടെ സമ്മതിക്കുകയും ചെയ്തിരുന്നു.

സത്താറിന്റെ ചിത്രങ്ങള്‍ താന്‍ ടിവിയിലും പത്രങ്ങളിലും കണ്ടുവെന്നും എന്നാല്‍ ഇയാള്‍ അക്രമികളുടെ കൂട്ടത്തിലില്ലായിരുന്നുവെന്നുമാണ് തന്ത്രി പറയുന്നത്. അയാള്‍ കൊടുത്ത മൊഴികള്‍ സത്യമല്ലെന്നും തന്ത്രി ഉറപ്പിച്ചു പറയുന്നു.

അക്രമികളെ എവിടെക്കണ്ടാലും തിരിച്ചറിയാന്‍ തിനിയ്ക്കു കഴിയും. സ്വാധീനത്തില്‍ അകപ്പെട്ട ചില പൊലീസുദ്യോഗസ്ഥര്‍ കേസ് വഴി തിരിച്ചുവിട്ടിട്ടുണ്ട്-തന്ത്രി ആരോപിച്ചു.

തന്ത്രിയെ ആക്രമിച്ചു എന്ന കേസില്‍ കാസര്‍കോട് പുളിക്കൂറിലെ പി.എ അബ്ദുള്‍ സഹദ്, പി.എം ഹാഷിഫ് എന്നിവരെ കാസര്‍കോടുനിന്നും നേരത്തേ അറസ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ കാര്യത്തിലും തന്ത്രിയ്ക്ക് സംശയമുണ്ടെന്നാണ് സൂചന.

ശബരിമല വിവാദവുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ജ്യോത്സ്യന്‍ ഉണ്ണികൃഷ്ണപ്പണിക്കര്‍ക്കെതിരെ പരാമര്‍ശം വന്നയുടനെയാണ് സത്താര്‍ തന്ത്രിയുടെ ഫോട്ടെയെടുത്തത് താനാണെന്ന് വെളിപ്പെടുത്തിയത്.

ഇത് പൊലിസിനോടും മാധ്യമങ്ങളോടും അയാള്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടുമുണ്ട്. സത്താറിന്റെ പെട്ടന്നുള്ള രംഗപ്രവേശത്തിലും മൊഴികളിലും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+