ടി.ഒ.സൂരജിനെ യുവമോര്‍ച്ച തടഞ്ഞുവച്ചു
തിരുവനന്തപുരം: മാറാട് കലാപത്തെ കുറിച്ച് അന്വേഷിച്ച കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായ വ്യവസായ വകുപ്പ് ഡയറക്ടര്‍ ടി.ഒ.സൂരജിനെ ഒരു വിഭാഗം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. ഇവരെ പിന്നീട് പൊലീസ് അറസ്റ് ചെയ്തു നീക്കി.
തനിക്കെതിരെയുള്ള ഇത്തരം സമരങ്ങളെ നിയമപരമായി നേരിടുമെന്ന് സൂരജ് പറഞ്ഞു. കമ്മിഷന് തെളിവ് നല്‍കിയവരാരും തന്നെ താന്‍ വര്‍ഗീയപ്രവര്‍ത്തനം നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്നും സൂരജ് ചൂണ്ടിക്കാട്ടി.
കമ്മിഷനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പൊതുജനങ്ങളുടെ മുന്നില്‍ തെളിയിക്കാന്‍ പരിശ്രമിക്കുമെന്ന് സൂരജ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ സൂരജ് കരയുകയും ചെയ്തു.












Click it and Unblock the Notifications