Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീശാന്തിന് ഒടുവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടി

നെടുമ്പാശേരി: എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ദുബായിലേക്കുള്ള യാത്ര ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കേണ്ടി വന്നു. ബുധനാഴ്ച എമിഗ്രേഷന്‍ അധികൃതര്‍ക്ക് യാത്രക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കേണ്ടി വന്ന ശ്രീശാന്ത് വ്യാഴാഴ്ച ആവശ്യമായ രേഖകളോടെ ദുബായിലേക്ക് തിരിച്ചു.

പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്‍സ് ഓഫീസില്‍ നിന്ന് യാത്രാരേഖകള്‍ സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് ശ്രീശാന്ത് ദുബായിലേക്ക് തിരിച്ചത്.

ബുധനാഴ്ച രാവിലെ 10.30ന് ഇകെ 531 എമിറേറ്റ്സ് വിമാനത്തിലായിരുന്നു ശ്രീശാന്ത് യാത്ര തിരിക്കേണ്ടിയിരുന്നത്. എന്നാല്‍ പാസ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രാരേഖകള്‍ക്ക് അനുമതി നല്‍കിയില്ല.

നേരത്തെ എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാതെ ഏതാനും തവണ ശ്രീശാന്ത് വിദേശത്തേക്ക് യാത്ര നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+