Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ രണ്ട് ടൂറിസം ഇന്‍സ്റിറ്റ്യൂട്ടുകള്‍

കൊച്ചി: വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രണ്ട് ഇന്‍സ്റിറ്റ്യൂട്ടുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധിതിയിട്ടിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസംമന്ത്രി അംബികാ സോണി അറിയിച്ചു.

കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒരു ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റിറ്റ്യൂട്ടുമാണ് പദ്ധതിയിലുള്ളത്. ഇതില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴിക്കോട്ട് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥലലഭ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റിറ്റ്യൂട്ട് എവിടെയാണെന്ന് തീരുമാനിക്കുന്നത്-മന്ത്രി വിശദീകരിച്ചു.

വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളെല്ലാം 2007 മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകിരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രാദേശിക മേഖലകളിലെ വിനോദസഞ്ചാര വികസനത്തിന് ധനസഹായം നല്‍കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

വരുംകാലങ്ങളില്‍ ലോകത്താകമാനമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറും. ഇതിനായി സംസ്ഥാനത്തെ കായല്‍ ടൂറിസം പദ്ധിതിയുടെ വികസനത്തിനും കേന്ദ്രം പ്രത്യേക ശ്രദ്ധ നല്‍കും.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ലോകത്തിനു മൊത്തവും മാതൃകയാക്കാവുന്ന വളര്‍ച്ചയാണ് വിനോദസഞ്ചാര രംഗത്ത് കേരളം നേടിയിരിക്കുന്നത്. കേരളത്തിന്റെ ഈ വളര്‍ച്ച മറ്റുള്ളവര്‍ക്ക് മനസ്സിലാക്കുന്നതിനായി വിനോദസഞ്ചാരത്തെക്കുറിച്ച് സംസ്ഥാനത്ത് ഒരു ഇന്റര്‍നാഷണല്‍ സെമിനാര്‍ സംഘടിപ്പിക്കും-അവര്‍ അറിയിച്ചു.

സംസ്ഥാന ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് തുടങ്ങിയവര്‍ കേന്ദ്രമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+