Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാനത്ത് വീണ്ടും തപാല്‍ ബോംബ്

തിരുവനന്തപുരം: സംസ്ഥാനത്തെ സുരക്ഷാക്രമീകരണങ്ങളില്‍ ആശങ്കസൃഷ്ടിച്ചുകൊണ്ട് തലസ്ഥാനത്ത് വീണ്ടും തപാല്‍ ബോംബ്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ട്മണിയോടെ കാര്യവട്ടം കാമ്പസിലെ തപാലോഫീസില്‍ കത്തുകള്‍ തരംതിരിക്കുമ്പോഴാണ് രണ്ട് ബോംബുകള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ജീവനക്കാര്‍ കത്തുകള്‍ പൊലീസിന് കൈമാറി. ബീന കോട്ടേജ്, ഐരാണിമുട്ടം, മണക്കാട്, ഹോമിയോകോളജ് ,ഐരാണിമുട്ടം, മണക്കാട് എന്നീവിലാസങ്ങളിലേയ്ക്കാണ് കത്തുകള്‍ അയച്ചിരിക്കുന്നത്.

രണ്ടുകത്തും കെടിഡിസി തിരുവനന്തപുരം എന്ന വിലാസത്തില്‍ നിന്നും അയച്ചതാണ് . ഏതാനും ദിവസം മുമ്പ് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മുമ്പ് മണക്കാട്ടും, ഐരാണിമുട്ടത്തും കിട്ടിയ നാലുകത്തുകളില്‍ ഒരെണ്ണം കെടിഡിസിയില്‍ നിന്നും അയച്ചതായിരുന്നു.

പാങ്ങപ്പാറ മാങ്കുഴി തപാല്‍ പെട്ടിയില്‍ നിന്നുമാണ് ഈ കത്തുകള്‍ ലഭിച്ചത്. കാര്യവട്ടം പോസ്റ് ഓഫീസില്‍ വച്ച് കത്തു തരംതിരിക്കുമ്പോള്‍ ഭാരമുള്ള രണ്ട് കത്തുകള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

48ഗ്രാം തൂക്കമുള്ള കത്തുകളില്‍ അഞ്ച് രൂപയുടെ സ്റാമ്പാണ് പതിച്ചിരിക്കുന്നത്. 15രൂപയുടെ സ്റാമ്പൊട്ടിക്കേണ്ട സ്ഥാനത്ത് അഞ്ച് രൂപയുടെ സ്റാമ്പ് കണ്ടതുകൊണ്ടാണ് കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. മുമ്പത്തെപ്പോലെതന്നെ കാവിനിറത്തിലുള്ള കവറില്‍ കമ്പ്യൂട്ടറില്‍ പ്രിന്റ് ചെയ്ത് മേല്‍വിലാസമാണുള്ളത്.

പോസ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചതനുസരിച്ച് കഴക്കൂട്ടം സിഐ, ശ്രീകാര്യം സിഐ എന്നിവര്‍ സ്ഥലത്തെത്തി. ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ ബോംബ് നിര്‍വ്വീര്യമാക്കിയിട്ടുണ്ട്.

മണക്കാട് തപാലോഫീസില്‍ നിന്നും കണ്ടെത്തിയ അതേതരം ബോംബാണിതെന്ന് ഐജി അരുണ്‍കുമാര്‍ സിന്‍ഹ പറഞ്ഞു. സംഭവവമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഐരാണിമുട്ടം ഉത്രം ലാബ്, വി.വി ക്ലിനിക് എന്നിവിടങ്ങളിലെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരെക്കൂടി ഫോര്‍ട്ട് പൊലീസ് വ്യാഴാഴ്ച തപാല്‍ ബോംബ് കേസുമായി ബന്ധപ്പെട് ചോദ്യം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+