കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനൗദ്യോഗിക വോട്ടെടുപ്പില്‍ തരൂര്‍ രണ്ടാമത്

  • By Staff
Google Oneindia Malayalam News

യുനൈറ്റഡ് നാഷന്‍സ്: യുഎന്നിന്റെ അടുത്ത ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ സുരക്ഷാ കൗണ്‍സിലില്‍ നടന്ന മൂന്നാമത്തെ അനൗദ്യോഗിക വോട്ടെടുപ്പിലും രണ്ടാം സ്ഥാനത്തായി.

15 അംഗ സുരക്ഷാ കൗണ്‍സിലില്‍ നേരത്തെ നടന്ന വോട്ടെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കുറഞ്ഞ പോസിറ്റീവ് വോട്ടുകളാണ് ഇത്തവണ തരൂരിന് ലഭിച്ചത്. ഏഴ് സ്ഥാനാര്‍ത്ഥികളില്‍ ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ബന്‍ കി മൂണ്‍ തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്തെത്തിയത്. പക്ഷേ അദ്ദേഹത്തിനും നേരത്തെ ലഭിച്ചതിനേക്കാള്‍ ഒരു പോസിറ്റീവ് വോട്ട് കുറവാണ് ലഭിച്ചത്.

എട്ട് പോസിറ്റീവ് വോട്ടുകളാണ് തരൂറിന് ലഭിച്ചത്. നാല് അംഗങ്ങള്‍ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു. നാല് അംഗങ്ങള്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. കഴിഞ്ഞ രണ്ടു വോട്ടെടുപ്പിലും തരൂരിന് പത്ത് പോസിറ്റീവ് വോട്ടുകള്‍ ലഭിച്ചിരുന്നു. ബന്നിന് 13 പോസിറ്റീവ് വോട്ടുകള്‍ ലഭിച്ചു.

തിങ്കളാഴ്ച നടക്കുന്ന അടുത്ത അനൗപചാരിക വോട്ടെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ നിലയെ കുറിച്ച് കൂടുതല്‍ വ്യക്തമായ സൂചന നല്‍കിയേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X