Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഐഎം-എയില്‍ ഒബിസി സംവരണം

അഹമ്മദാബാദ്: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്- അഹമ്മദാബാദില്‍ മൂന്നുവര്‍ഷത്തിനകം ഒബിസി സംവരണം നടപ്പാക്കുമെന്ന് ചെയര്‍മാന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തി അറിയിച്ചു.

വെള്ളിയാഴ്ച നാരായണ മൂര്‍ത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് സംവരണം സംബന്ധിച്ച പുതിയ കേന്ദ്രനിയമം നടപ്പാക്കുന്ന കാര്യം തീരുമാനിച്ചത്.

നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തില്‍ 302 വിദ്യാര്‍ത്ഥികള്‍ അധികമെത്തും. അപ്പോള്‍ സ്ഥാപനത്തിലെ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 80കോടി രൂപ വകയിരുത്താനും യോഗത്തില്‍ തീരുമാനമായതായി മൂര്‍ത്തി അറിയിച്ചു.

രാജ്യത്തെ നിയമങ്ങളെ അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികളുടെയും അധ്യാപകരുടെയും അനുപാതം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുവേണ്ടി സ്ഥാപനത്തില്‍ ഔദ്യോഗിക സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച വിദഗ്ധരെ നിയമിക്കുന്നതിന് നേരത്തേ തീരുമാനമെടുത്തിരുന്നു.

എന്നാല്‍ പുതിയ യോഗത്തില്‍ വിസിറ്റിംഗ് പ്രൊഫസര്‍മാരെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷമായി ഐഐഎം-എ സര്‍ക്കാറില്‍ നിന്ന് ധനസഹായങ്ങള്‍ സ്വീകരിക്കാറില്ല.

എന്നാല്‍ പുതിയ ഒരു കാമ്പസ് നിര്‍മ്മിക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്- നാരായണ മൂര്‍ത്തി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സ്ഥാപനം തയ്യാറാവില്ലെന്നും വിദേശ അധ്യാപകര്‍ അടക്കമുള്ള വിദഗ്ധരുടെ സേവനം ഇപ്പോള്‍ത്തന്നെ ഇവിടെ ലഭ്യമാക്കുന്നുണ്ട്- മൂര്‍ത്തി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+