നോബല്‍ സമ്മാനത്തിന് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചു
ദില്ലി: 2006ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിച്ചു.
ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന ഇന്റര്‍നാഷണല്‍ അവേക്കനിംഗ് സെന്റര്‍ എന്ന സാമൂഹ്യ സംഘടനയാണ് സമ്മാനത്തിനായി സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്.
ഇത് സംബന്ധിച്ച കത്ത് നോര്‍വീജിയന്‍ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഗേര്‍ ലുന്‍ണ്ടെസ്റാഡിന് അയച്ചതായി സംഘടനയുടെ പ്രസിന്റ് മജാദ് മുന്‍ഗേരി പറഞ്ഞു.
സോണിയ ഒരു നല്ല സാമൂഹ്യപ്രവര്‍ത്തകയും ലോകസമാധാനത്തിന് വേണ്ടി ആഗ്രഹിക്കുന്ന വ്യക്തിയുമാണെന്നതിനാലാണ് സമ്മാനത്തിനായി അവരുടെ പേര് നിര്‍ദ്ദേശിച്ചതെന്നും മുന്‍ഗേരി പറഞ്ഞു.












Click it and Unblock the Notifications