എല്ലാ ആദിവാസികള്‍ക്കും 5 വര്‍ഷത്തിനകം വീട്
പാലക്കാട്: സംസ്ഥാനത്തെ എല്ലാ ആദിവാസികള്‍ക്കും അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് നല്‍കുമെന്ന് പിന്നോക്കക്ഷേമ മന്ത്രി എ.കെ.ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരത്ത് പട്ടികജാതി-പട്ടികവര്‍ഗ ഐക്യദാര്‍ഢ്യ ആഘോഷങ്ങള്‍ ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 15ന് സമാപന ചടങ്ങ് നടക്കും.
പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കിടയില്‍ ബോധവത്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കുള്ള കേന്ദ്ര, സംസ്ഥാന ഗ്രാന്റുകള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് ഓരോ രണ്ടു മാസത്തിലും വിലയിരുത്തലുണ്ടാകുമെന്നും ഗ്രാന്റ് വിതരണം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications