കാര്‍ഷിക പാക്കേജ് നിരാശാജനകം: മന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക പാക്കേജ് നിരാശാജനകമാണെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍.
ഇക്കാര്യത്തില്‍ സംസ്ഥാനത്തിനുള്ള നിരാശ കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഉന്നയിച്ച പല ആവശ്യങ്ങളും പാക്കേജിലില്ല.
അഞ്ച് ജില്ലകളിലെ കാര്‍ഷിക പാക്കേജിന് 3412കോടിയും മൊത്തത്തിലുള്ള കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ 2253കോടിയും അടക്കം മൊത്തം 5665കോടിയുടെ കേന്ദ്രസഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ 765 കോടി മാത്രമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഇപ്പോഴുള്ള പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ ഈ തുക തികയില്ല-മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ കാര്‍ഷിക പ്രശ്നങ്ങള്‍ സാമൂഹിക പ്രശ്നങ്ങളായി നിലനില്‍ക്കുകയാണെന്ന യാഥാര്‍ത്ഥ്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരിുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാറിന് നേരിട്ട് ബോധ്യപ്പെട്ടിരുന്നതാണ്.
ജനപ്രതിനിധികളെയും കര്‍ഷ സംഘടനകളെയും എല്ലാം സംഘടിപ്പിച്ചുകൊണ്ട് ആവശ്യങ്ങള്‍ വീണ്ടും കേന്ദ്രത്തിനുമുന്നില്‍ സമര്‍പ്പിക്കും. വില സ്ഥിരത, ഇന്‍ഷുറന്‍സ് തുടങ്ങിയ പലആവശ്യങ്ങളും പാക്കേജില്‍ പ്രതിപാദിക്കുന്നില്ല- മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ കാര്‍ഷിക പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിനായി എംപിമാരുടെ യോഗം വിളിച്ചുചേര്‍ക്കും. പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍വ്വകക്ഷി സംഘത്തെ അയയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യം മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും.


Click it and Unblock the Notifications