ചിക്കന്‍ഗുനിയ: മരണം 46 ആയി
ആലപ്പുഴ: സംസ്ഥാനത്ത് ചിക്കന്‍ഗുനിയ ബാധിച്ച് ചേര്‍ത്തല താലൂക്കില്‍ മരിച്ചവരുടെ എണ്ണം 46 ആയി.
പട്ടണക്കാട് ചീക്കത്തോട്ടുങ്കല്‍ തങ്കപ്പന്‍ (67), പട്ടണക്കാട് വാര്യത്ത് ലക്ഷം വീട്ടില്‍ കരുണാകരന്‍ (68) എന്നിവരാണ് മരിച്ചത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാണ് തങ്കപ്പന്‍ മരിച്ചത്. പട്ടണക്കാട്ടെ സ്വകാര്യ ഹോമിയോ ഡിസ്പെന്‍സറിയില്‍ ചികിത്സയിലായിരുന്ന കരുണാകരന്‍ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.
തങ്കപ്പന്‍ ആസ്തമ രോഗിയായിരുന്നുവെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ.കെ.മാത്യു പറഞ്ഞു.












Click it and Unblock the Notifications