Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്തും ചിക്കന്‍ഗുനിയ: കുട്ടി മരിച്ചു

കോട്ടയം: കോട്ടയം ജില്ലയിലും ചിക്കുന്‍ഗുനിയ ബാധ കണ്ടെത്തി. സപ്തംബര്‍ 24ന് ഞായറാഴ്ച പനി ബാധിച്ച് മരിച്ച എട്ട് വയസുകാരനായ വിവേകിന്റെ രക്തപരിശോധനയിലാണ് ചിക്കന്‍ഗുനിയ ബാധ കണ്ടെത്തിയത്.

കോട്ടയം എസ്എച്ച് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിവേകിനെ കഴിഞ്ഞ 15-ാം തീയതിയാണ് പനിബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയെത്തുടര്‍ന്ന് ശരീരത്തില്‍ നീര് വരികയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് 21-ാം തീയതി വിവേകിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24-ാം തീയതി രാത്രി സ്ഥിതി വഷളാവുകയും കുട്ടി മരിക്കുകയും ചെയ്തു.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് വിവേകിന്റെ രക്തം വെള്ളിയാഴ്ച ഒരു സ്വകാര്യ ലാബില്‍ പരിശോധനയ്ക്ക് കൊടുത്തിരുന്നു. ഈ ലാബിലെ റിപ്പോര്‍ട്ട് പ്രകാരമാണ് വിവേകിന്റെ മരണം ചിക്കുന്‍ഗുനിയയാണെന്ന് സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+