കാര്‍ഷിക പാക്കേജ് അപര്യാപ്തം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ക്ക് അനുവദിച്ച കാര്‍ഷിക പാക്കേജ് അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
764.24 കോടി രൂപയുടെ പാക്കേജ് കൊണ്ട് കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന് കേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല.
ആലപ്പുഴയ്ക്കും ഇടുക്കിക്കും പ്രത്യേക പദ്ധതി ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications