തപാല്‍ ബോംബ് സംശയം പരിഭ്രാന്തി പരത്തി
ചാവക്കാട്: അഞ്ചങ്ങാടി കടപ്പുറം പൊസ്റീഫോസിലെത്തിയ മരുന്ന് പാഴ്സല്‍ തപാല്‍ ബോംബാണെന്ന് സംശയിച്ചത് പരിഭ്രാന്തിയ്ക്കിടയാക്കി.
പുതിയങ്ങാടി മാടക്കയില്‍ ഹസൈന്‍ എന്നയാളുടെ പേരില്‍ വന്ന പാഴ്സലാണ് ബോംബ് സ്ക്വാഡ് പരിശോധനയ്ക്കിടയില്‍ അപകടസില്‍ പുറപ്പെടുവിച്ചത്.
തൃശൂര്‍ വടൂക്കര സ്വദേശി ഷിജു ജോയി എന്നയാള്‍ അയച്ച പാഴ്സലാണിത്. അപകട സിഗ്നല്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ചാവക്കാട് പൊലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി.
വിലാസങ്ങള്‍ അന്വേഷിച്ച് ഇരുവരെയും കണ്ടെത്തിയപ്പോള്‍ പാഴ്സലില്‍ പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ മരുന്നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ കവര്‍ പൊട്ടിച്ച് പരിശോധന നടത്തി.












Click it and Unblock the Notifications