ലോര്‍ഡ് കൃഷ്ണ ബാങ്ക് യോഗത്തിനിടയില്‍ സംഘര്‍ഷം
ലോര്‍ഡ് കൃഷ്ണ ബാങ്ക് യോഗത്തിനിടയില്‍ സംഘര്‍ഷം
ശനി, സപ്തംബര്‍ 30, 2006
കൊച്ചി: ലോര്‍ഡ് കൃഷ്ണ ബാങ്കിന്റെ ഓഹരിയുടമകളുടെ യോഗത്തിനിടയില്‍ സംഘര്‍ഷം. ബാങ്ക് ഡയറക്ടര്‍മാര്‍ക്കെതിരെ ഓഹരിയുടമകള്‍ കസേര ഏറ് നടത്തി. സംഘര്‍ഷത്തെത്തുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു.
ലോര്‍ഡ്കൃഷ്ണ ബാങ്കിന്റെ സെഞ്ചൂറിയന്‍ ബാങ്കുമായുള്ള ലയനത്തെക്കുറിച്ചുള്ള നിര്‍ണായക യോഗമായിരുന്നു ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്നത്. ലയനത്തിനായി തൊഴിലാളികളുടെയും ഓഹരിയുടമകളുടെയും അംഗീകാരം നേടുന്നതിനുള്ള വോട്ടെടുപ്പായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട.
ലോര്‍ഡ്കൃഷ്ണ ബാങ്കിന്റെ ഡയറക്ടര്‍മാരായ മോഹന്‍ പുരി, കരണ്‍ ആനന്ദ്, സ്വാമിനാഥന്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. അഞ്ഞൂറോളം വരുന്ന ഓഹരിയുമടകളും തൊഴിലാളികളും യോഗസ്ഥലത്ത് എത്തിയിരുന്നു. യോഗത്തിന് ഡയറക്ടര്‍മാര്‍ സ്വാഗതം പറഞ്ഞുതുടങ്ങിയപ്പോഴാണ് അക്രമം തുടങ്ങിയത്.
യോഗം തുടങ്ങിയപ്പോള്‍ ഓഹരിയുടമകളും തൊഴിലാളികളും ബഹളം വച്ചു. ഇത് വകവയ്ക്കാതെ ഡയറക്ടര്‍മാര്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ ഹാളിലുണ്ടായിരുന്ന കസേരകള്‍ തൊഴിലാളികള്‍ യോഗവേദിയിലേക്ക് വലിച്ചെറിഞ്ഞു.
ഹാളിലുണ്ടായിരുന്ന മുഴുവന്‍ കസേരകളും തൊഴിലാളികള്‍ വേദിയിലേക്ക് എറിഞ്ഞു. യോഗം തുടങ്ങുന്നതിന് മുന്‍പ് തന്നെ പൊലീസിനെ യോഗസ്ഥലത്തും പുറത്തുമായി വിന്യസിച്ചിരുന്നു.
സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ജലപീരങ്കിയടക്കമുള്ള സന്നാഹത്തോടെയാണ് പൊലീസ് എത്തിയത്. ബഹളത്തെത്തുടര്‍ന്ന് തൊഴിലാളികളെ പൊലീസ് ബലം പ്രയോഗിച്ച് ഹാളിന് പുറത്തിറക്കി.












Click it and Unblock the Notifications