മാറാട് റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് ലീഗ്
കോഴിക്കോട്: മാറാട് ജൂഡീഷ്യല്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മുസ്ലിം ലീഗിന്റെ മതനിരപേക്ഷതയെയും സമുദായ സ്നേഹത്തെയുംചോദ്യംചെയ്യുന്നത് കേരളത്തിന്റെ മതമൈത്രിയ്ക്ക് ദോഷംചെയ്യുമെന്ന് മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പറഞ്ഞു.
കലാപത്തെത്തുടര്‍ന്ന് മാറാട്ടുണ്ടായ സംഘര്‍ഷാവസ്ഥ പരിഹരിക്കാനും സൗഹാര്‍ദം നിലനിര്‍ത്താനും മുസ്ലിം ലീഗ് വഹിച്ച പങ്ക് തള്ളിക്കളയാന്‍ കഴിയുന്നതല്ല.
കമ്മിഷന്‍ റിപ്പോര്‍ട്ടിലെ അനുമാനങ്ങളും ഊഹാപോഹങ്ങളും ചൂണ്ടിക്കാട്ടിയാണ് ലീഗിനെ ആക്ഷേപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട വസ്തുതതകള്‍ കണ്ടെത്തുന്നതിന് പകരം അടിസ്ഥാന രഹിതമായ ചില സംശയങ്ങളും ചോദ്യങ്ങളുമാണ് കമ്മിഷന്‍ ഉന്നയിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുന്നതിന് പകരം ലീഗാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ മറവില്‍ പുതിയ കഥകള്‍ സൃഷ്ടിക്കുകയാണ്. ഇതിനെയെല്ലാം നേരിടാന്‍ പാര്‍ട്ടി എല്ലായ്പോഴും സജ്ജമാണ്- നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications