Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: 35ലക്ഷം പേര്‍ക്ക് ഭീഷണിയെന്ന് വി.എസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി ഉയര്‍ത്തിയാല്‍ 35 ലക്ഷത്തോളം ജനങ്ങള്‍ വെള്ളത്തില്‍ മുങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ജലനയത്തിന്റെ കരട് സംബന്ധിച്ച ശില്‍പ്പശാല വെള്ളിയാഴ്ച കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡാമിന് 136 അടിയില്‍ കൂടുതല്‍ വെള്ളം താങ്ങാനുള്ള ശേഷി ഇപ്പോഴില്ല. അത്തരം ഒരു സാഹചര്യത്തില്‍ ജലിനിരപ്പ് ഉയര്‍ത്തിയാല്‍ കേരളത്തിലെ അഞ്ചുജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങള്‍ ശവമായി അറബിക്കടലിലേക്ക് ഒഴുകും.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളും വസ്തുവകകളും നൂറുകണക്കിന് വന്യജീവികളും അപ്രത്യക്ഷമാകും-മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കി ഡാമും കാണുകയില്ല. ഇതില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും നമുക്ക് കിട്ടുന്നില്ല. തമിഴ്നാട് കുടിവെള്ളത്തിനും കൃഷിക്കും അത് ഉപയോഗിച്ചശേഷം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നു.

നമുക്കു പോലും ആ വൈദ്യുതി മാര്‍ക്കറ്റ് വിലയ്ക്കാണ് അവര്‍ നല്‍കിയത്. ധാരാളം മലയാളികള്‍ തമിഴ്നാട്ടിലുണ്ട്. തമിഴ് സഹോദരന്മാര്‍ ഇവിടെയും താമസിക്കുന്നുണ്ട്. അതിനാല്‍ രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ഈ തര്‍ക്കം ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കപ്പെടേണ്ടതെന്ന് വി.എസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+