ആലപ്പുഴ എസ്പിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു
കൊച്ചി: വിശ്വാസവഞ്ചനയും പീഡനവും ആരോപിച്ച് ഭാര്യ നല്‍കിയ കേസില്‍ ആലുവ റൂറല്‍ എസ്പി വിക്രംജിത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കേരള പൊലീസോ മഹാരാഷ്ട്രാ പൊലീസോ വിക്രംജിത്തിനെ അറസ്റ് ചെയ്യുകയാണെങ്കില്‍ മുന്‍കൂര്‍ ജാമ്യപ്രകാരം വിമുക്തനാക്കണമെന്നും കോടതി അറിയിച്ചു. അറസ്റുണ്ടായാല്‍ 25,000 രൂപയും ഇത്രയും തുകയുടെ ആള്‍ജാമ്യവുമാണ് നല്‍കേണ്ടത്.
വിശ്വാസവഞ്ചനയും പീഡനവും ആരോപിച്ച് ഭാര്യയും പഞ്ചാബ് ഡിജിപിയുടെ മകളുമായ ഡോ. ജസ്ലിന്‍ ആണ് വിക്രംജിത്തിനെതിരെ കേരള ഡിജിപിയ്ക്കും പൂനെ മജിസ്ട്രേട്ട് കോടതിയിലും പരാതി നല്‍കിയത്.
കേസില്‍ വിക്രമിനോടും ഭാര്യയോടും വെള്ളിയാഴ്ച ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജസ്ലിന്‍ പഞ്ചാബിലായതുകൊണ്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്നും അവരുടെ ബന്ധുക്കള്‍ പ്രശ്നത്തിന് വേഗം തന്നെ തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ജസ്ലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഫലം എന്തുതന്നെയായാലും അത് ഒക്ടോബര്‍ നാലിന് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications