തന്ത്രികേസില്‍ താന്‍ കുറ്റക്കാരിയല്ലെന്ന് ശോഭ
കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ എറണാകുളത്തെ ലിങ്ക് ലക്ഷ്മണ്‍ ഫ്ലാറ്റില്‍ തടഞ്ഞുവെച്ച് പണം തട്ടുകയും ഫോട്ടോ എടുക്കുകയും ചെയ്ത സംഭവത്തില്‍ തനിയ്ക്ക് യാതൊരു പങ്കുമില്ലെന്ന് കേസിലെ ഒന്നാം പ്രതി ശോഭാ ജോണ്‍.
കോടതി ഉത്തരവ് പ്രകാരം പൊലീസ് സ്റേഷനില്‍ ഹാജരായപ്പോഴാണ് ശോഭ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.
കഴിഞ്ഞ 10മാസത്തിനിടയില്‍ നാലുപ്രാവശ്യം തന്ത്രി തന്റെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ശാന്തമുഖാന്തരമാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നത്- ശോഭ വെളിപ്പെടുത്തി.
സംഭവങ്ങള്‍ ആസൂത്രണം ചെയ്തത് തന്ത്രിതന്നെയാണെന്നും തന്നെമനപ്പൂര്‍വ്വം കുരുക്കില്‍പ്പെടുത്തുകയായിരുന്നുവെന്നും ശോഭ പറഞ്ഞു. ഒക്ടോബര്‍ മ ൂന്നിന് ബച്ചു റഹ്മാന്‍ കീഴടങ്ങുന്നതോടെ ബാക്കിയുള്ള കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.
ജാമ്യവ്യവസ്ഥയില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന നിബന്ധന തന്നെ വിവരങ്ങള്‍ പുറത്തായാല്‍ ഉന്നതര്‍ കുടുങ്ങുമെന്നതിന്റെ തെളിവാണെന്നും ശോഭ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications