മുല്ലപ്പെരിയാറില്‍ ബോര്‍ഡ് സ്ഥാപിച്ച തമിഴ്നാട് നടപടി പരിഹാസ്യം: വി.എസ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അടക്കെട്ടു പ്രദേശത്ത് പ്രവേശനം നിരോധിച്ചുകൊണ്ട് തമിഴ്നാട് ബോര്‍ഡ് സ്ഥാപിച്ച നടപടി പരിഹാസ്യമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
സ്ഥലമുടമയ്ക്കു പ്രവേശനം നിരോധിച്ചുകൊണ്ട് പാട്ടക്കാരന്‍ വെച്ച ബോര്‍ഡാണതെന്നും അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് തമിഴ്നാട് നടത്തുന്ന ഒരു പ്രകോപനത്തിലും സംസ്ഥാനം കുടുങ്ങില്ല.
അണക്കെട്ടിലെ ജലനിരപ്പ് 142 വരെയല്ല ആവശ്യമാണെങ്കില്‍ 152അടിവരെ ഉയര്‍ത്താമെന്ന് പറഞ്ഞ സുപ്രിംകോടതി തന്നെ പ്രശ്നം ചര്‍ച്ചചെയ്തു പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കോടതിയുടെ ഈ നിര്‍ദ്ദേശം കേരളത്തെസംബന്ധിച്ച് ആശ്വാസകരമാണ്.
ഈ നിര്‍ദ്ദേശത്തോടെ തമിഴ്നാട് ഈ വിഷയത്തില്‍ കാണിച്ചുവന്ന ധാര്‍ഷ്ട്യം ഏറെ കുറഞ്ഞു. എങ്കിലും അതില്‍നിന്നെല്ലാം ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ് ഇത്തരം പ്രകോപനപരമായ നടപടികള്‍ അവര്‍ സ്വീകരിക്കുന്നത്. അതില്‍നിന്ന് അവര്‍ പിന്മാറണമെന്നു മാത്രമേ പറയാനുള്ളു-വി.എസ് പറഞ്ഞു.
മുല്ലപ്പെരിയാര്‍അണക്കെട്ടു നില്‍ക്കുന്ന പ്രദേശം തമിഴ്നാടിന്റെ ഭൂപരിധിയില്‍ ഉള്‍പ്പെടുന്നതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഏതാനുംദിവസം മുമ്പേയാണ് തമിഴ്നാട് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചത്.












Click it and Unblock the Notifications