Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: സിപിഎമ്മിനെ പഴിചാരി ആന്റണിയ്ക്ക് രക്ഷപ്പെടാന്‍ കഴിയില്ല

തിരുവനന്തപുരം: മാറാട് കലാപത്തില്‍ സിപിഎമ്മിനെ പഴിചാരി മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിയ്ക്ക് രക്ഷേപ്പെടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിപിഎം മാപ്പുപറയണമെന്ന അദ്ദേഹത്തിന്റെ ആവശ്യം വലിയൊരു തമാശയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം കലാപത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് പറഞ്ഞ് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ നിന്ന് ആന്റണി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഒന്നാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ വന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിന്റ ചുമതലയുണ്ടായിരുന്നിട്ടും അത് ചെവിക്കൊള്ളാന്‍ അന്ന് മുഖ്യമന്ത്രിസ്ഥാനത്തിരുന്ന ആന്റണി തയ്യാറായില്ല.

മുസ്ലിം ലീഗില്‍ മാഫിയാ ബന്ധമുള്ള വിഭാഗത്തിന്റെ സ്വാധീനത്തിലായതുകൊണ്ടാണ് ആന്റണി ഇത്തരം കാര്യങ്ങള്‍ മുഖവിലയ്കെടുക്കാതിരുന്നത്. ലീഗിലെ മാഫിയാ ബന്ധമുള്ളവരും എന്‍ഡിഎഫും ചേര്‍ന്നാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്- മുഖ്യമന്ത്രി ആരോപിച്ചു.

ഒന്നാം കലാപത്തിന്റെ തുടര്‍ച്ചയായിരുന്നു രണ്ടാം കലാപം അതുകൊണ്ടുതന്നെ വേണ്ടത്ര ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്.

രണ്ടാം കലാപത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ബിജെപി ആദ്യകലാപവും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ പ്രതീക്ഷയുള്ളതുകൊണ്ടാണ് സിപിഎം അന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടാതിരുന്നത്.

എന്തുതന്നെയായാലും കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാത്രമല്ല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും-മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+