തതാന കുച്ച്രോവ മിസ് വേള്‍ഡ്
വാഴ്സ : 2006 ലെ മിസ് വേള്‍ഡായി ചെക്ക് റിപ്പബ്ലിക് സ്വദേശിയായ തതാന കുച്ച്രോവയെ തെരഞ്ഞെടുത്തു. മത്സരത്തിനെത്തിയ 103 സുന്ദരികളെ പിന്‍തള്ളിയാണ് പതിനെട്ടുകാരിയായ തതാന സുന്ദരിപ്പട്ടം നേടിയത്.
പോളണ്ടിലെ വാഴ്സയില്‍ നടന്ന സൗന്ദര്യ മത്സരത്തിലാണ് തതാനയെ മിസ് വേള്‍ഡ് 2006 ആയി തെരഞ്ഞെടുത്തത്.
രണ്ടാം സ്ഥാനത്തേക്ക് റുമേനിയയിലെ ഇയോന വാലന്റീന ബോയ്തോറിനെ തെരഞ്ഞെടുത്തു. മൂന്നാം സ്ഥാനം ഓസ്ട്രേലിയയിലെ സബ്രീന ഹുസാമിക്കാണ് ലഭിച്ചത്.
ഇന്ത്യയിലെ നതാഷ സൂരിയും മിസ് വേള്‍ഡ് 2006 മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും അവസാന റൗണ്ടില്‍ പുറത്താവുകയായിരുന്നു.












Click it and Unblock the Notifications