Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫിനെതിരെ ലക്ഷ്മി ഗോപകുമാര്‍ പരാതി നല്‍കി

ചെന്നൈ: മുന്‍ മന്ത്രിയും കേരളകോണ്‍ഗ്രസ്-ജോസഫ് ഗ്രൂപ്പ് നേതാവുമായ പി.ജെ. ജോസഫിനെതിരെ ലക്ഷ്മിഗോപാകുമാര്‍ ചെന്നൈ പൊലീസിന് പരാതി നല്‍കി.

ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചെന്നൈ പൊലീസ് അസിസ്റന്റ് കമ്മഷണര്‍ കുപ്പുസ്വാമിക്കാണ് ലക്ഷ്മി ഗോപകുമാര്‍ പരാതി നല്‍കിയത്.

സ്ത്രീകളെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട്കൊണ്ടുള്ള 352 വകുപ്പ്് പ്രകാരവും തമിഴ്നാട് സര്‍ക്കാര്‍ 1988ല്‍ പാസാക്കിയ സ്ത്രീകള്‍ക്കെതിരെയുളള പീഡനം സംബന്ധിച്ച നിയമ പ്രകാരവും ജാമ്യമില്ലാത്ത ഹര്‍ജിയായി കേസ് പരിഗണിക്കണമെന്നാണ് ലക്ഷ്മി ഗോപകുമാര്‍ പരാതിയില്‍ പറയുന്നത്.

ബുധനാഴ്ച മുതല്‍ തന്നെ തമിഴ്നാട് പൊലീസ് ഈ പരാതിയിന്മേല്‍ അന്വേഷണം നടത്തും. കുപ്പുസ്വാമിക്ക് തന്നെയായിരിക്കും ഇതിന്റെ അന്വേഷണ ചുമതല.

ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടന്‍ കേരളത്തിലേക്ക് പുറപ്പെടുമെന്നും സൂചനയുണ്ട്.

എഫ്.ഐ.ആര്‍ എഴുതുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. കിംഗ്ഫിഷര്‍ വിമാനത്തിനുള്ളില്‍ വച്ച് ലക്ഷ്മിഗോപകുമാറിനോട് മന്ത്രിയായിരുന്ന പി.ജെ.ജോസഫ് അപമര്യാദയായി പെരുമാറി എന്നതാണ് കേസ്.

ഇതുസംബന്ധിച്ച് കേരള പൊലീസിലെ ഐ.ജി. ബി. സന്ധ്യ അന്വേഷണം നടത്തി മന്ത്രി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പി.ജെ.ജോസഫ് മന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+