ഡിഐസി വിമതര്‍ 30ന് മുമ്പ് കോണ്‍ഗ്രസില്‍ ചേരും
കൊച്ചി: ഡിഐസി-എന്‍സിപി ലയനത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കള്‍ ഒക്ടോബര്‍ 30ന് മുമ്പ് കോണ്‍ഗ്രസില്‍ ചേരുമെന്ന് മുന്‍ മന്ത്രി പി.ശങ്കരന്‍ അറിയിച്ചു.
ഇതിനായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി മുഖ്യാഥിതിയായിരിക്കുമെന്നും ചടങ്ങ് ഒക്ടോബര്‍ 28നെതന്നെ നടക്കാന്‍ സാധ്യതയുണ്ടെന്നും ശങ്കരന്‍ പറഞ്ഞു.
ഇന്ന് കൊച്ചിയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ശങ്കരനെക്കൂടാതെ ശോഭന ജോര്‍ജ്, മാലേത്ത് സരളാ ദേവി, വി.ബാലറാം, എന്‍.ഡി അപ്പച്ചന്‍, ഡി. സുഗതന്‍, തുടങ്ങിയ മുന്‍എം എല്‍എ മാരെല്ലാം യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഡിഐസിയുടെ ഏറണാകുളം ജില്ലാ പ്രസിഡന്റ് കെ.ബി മുഹമ്മദ് കുട്ടിയും കോണ്‍ഗ്രസ്സില്‍ തിരിച്ചുചേരുന്ന കാര്യം തീരുമാനിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഇരുപതോടെ കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് ജില്ലാതലത്തില്‍ നടക്കുന്ന യോഗങ്ങളെല്ലാം അവസാനിപ്പിക്കുമെന്നും ശങ്കരന്‍ അറിയിച്ചു.












Click it and Unblock the Notifications